തിരുവനന്തപുരം: (www.mediavisionnews.in) രാമജന്മഭൂമി -ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസി സുപ്രിം കോടതി വിധി പറയാനിരിക്കെ ടെലിവിഷന്‍ – ഡിജിറ്റൽ മാധ്യമ ചര്‍ച്ചകളിൽ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുടെ പരിശീലന ശിബരം. ഞായറാഴ്ച ബംഗലരുവിലാണ് ബി.ജെ.പി ദേശിയ – സംസ്ഥാന വക്താക്കള്‍ക്ക് പരിശീലന ക്‌ളാസ് സംഘടിപ്പിച്ചത്. ഭൂമി തര്‍ക്ക കേസിൽ വിധി അനൂകൂലമായാലും പ്രതികൂലമായാലും സ്വീകരിക്കേണ്ട നിലപാട് വക്താക്കളെ ധരിപ്പിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. വിധി എന്തായാലും പ്രകോപനപരമായ സമീപനം മാധ്യമ ചര്‍ച്ചകളിൽ പങ്കെടുക്കുന്ന പാര്‍ട്ടി പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് നേതൃത്വം നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
കേരളത്തിൽ നിന്ന് സംസ്ഥാന നേതാക്കളായ എം.ടി രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെല്ലാം ബാബറി കേസിന് മുന്നോടിയായുളള പരിശീലന ശിബിരത്തിൽ പങ്കെടുത്തു. ബി.ജെ.പിയുടെ ദേശിയ നേതാക്കളും മാധ്യമവിഭാഗത്തിന്റെ ചുതലക്കാരായ വിദഗ്ധരുമാണ് ക്ലാസുകള്‍ നയിക്കുന്നത്. അനുകൂല വിധി വന്നാൽ അമിതമായ ആഹ്‌ളാദം പ്രകടിപ്പിക്കരുത്, ആഹ്‌ളാദം വ്യക്തമാക്കുന്ന തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്തരുത്, എതിരായ വിധി വന്നാൽ നിരാശപൂണ്ട് പ്രേകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തരുത് – എന്നൊക്കെയാണ് പരിശീലനത്തിന് എത്തിയിരിക്കുന്നവരോട് ആവര്‍ത്തിച്ച് പറയുന്നത്.ബാബറി കേസിലെ വിധിക്ക് മുന്നോടിയായി ബി.ജെ.പി നടത്തുന്ന വിപുലമായ രാഷ്ട്രീയ തയാറെടുപ്പുകളുടെ ഭാഗമാണ് വകതാക്കള്‍ക്കൂളള ഈ പരിശീലന പരിപാടിയും എന്നാണ് സൂചന.ബാബറി വിധിയുമായി ബന്ധപ്പെട്ട് നേതാക്കളോട് പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ വക്താക്കള്‍ക്കുളള പരിശീലനം പതിവുളളതാണെന്നും ഇതിന് ബാബറി കേസുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക