രാജ്യം കാത്തിരിക്കുന്ന മറ്റൊരു വിധി; സുപ്രീംകോടതി ബുധനാഴ്ച വിധി പ്രസ്താവിക്കുന്നത് ഈ കേസുകളില്‍

0
216

ന്യൂഡല്‍ഹി: (www.mediavisionnews.in) അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എന്‍.വി.രമണ, ഡി.വൈ. ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിലുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പ്രഖ്യാപിക്കുക. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രഖ്യാപനം നടത്തും.

2010 ജനുവരി 12-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീല്‍ നല്‍കുകയായിരുന്നു. 2016 ഓഗസ്റ്റില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. 2019 ഏപ്രിലിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here