രണ്ട് തരം നീതി, ഷാക്കിബിന് എതിരെ മറ്റൊരു കടുത്ത നടപടി കൂടിയെടുത്ത് ഐ.സി.സി

0
240

ദുബായ് (www.mediavisionnews.in): വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം അറിയ്ക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ഇരയായ ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്കിബ് ഹസനെതിരെ മറ്റൊരു കടുത്ത നടപടി കൂടി സ്വീകരിച്ച് ഐസിസി. ടി20 റാങ്കിംഗില്‍ നിന്നും ബംഗ്ലാദേശ് മുന്‍ നായകന്‍ കൂടിയായ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയിരിക്കുകയാണ് ഐസിസി.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഷാക്കിബിന്റെ പേരില്ല. വിലക്കിന് തൊട്ടുമുമ്പ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തും ഷാക്കിബ് ഉണ്ടായിരുന്നു.

അതെസമയം ഷാക്കിബിനെതിരെ ഐസിസി സ്വീകരിച്ചത് രണ്ട് തരം നീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട കാലത്ത് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐസിസി റാങ്കിംഗില്‍ ഇടം നല്‍കിയിരുന്നു. വിലക്ക് നിലനിന്ന സമയത്തും ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിന് പുറത്ത് പോവാതിരുന്ന സ്മിത്ത് വിലക്ക് മാറി തിരിച്ചെത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

എന്നാല്‍ ഷാക്കിബിനെ റാങ്കിംഗില്‍ നിന്ന് ഒഴിവാക്കിയതിന് ഐസിസി വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. ഷാക്കിബിന്റെ അഭാവത്തില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി ഓള്‍ റൌണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്ലെന്‍ മാക്‌സ്വെല്ലാണ് രണ്ടാം സ്ഥാനത്ത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here