ന്യൂഡല്‍ഹി (www.mediavisionnews.in):പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വിദേശയാത്ര പോയ ഇനത്തില്‍ വിമാന യാത്രയ്ക്കായി ചെലവാക്കിയത് 255 കോടിയിലേറെ രൂപ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.
2016- 17 വര്‍ഷത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 79.27 കോടി രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തില്‍ 99.32 കോടി രൂപയും. 2018-19 വര്‍ഷത്തില്‍ 79.91 കോടി രൂപ ചെലവഴിച്ചെങ്കിലും ബില്ല് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക