മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

0
251

കോഴിക്കോട്: (www.mediavisionnews.in) കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നിൽ കണ്ട് സർക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. താമരശേരിയിൽ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമർശം.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. ഇത് പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് വിഷയത്തിൽ ശാശ്വത പരിഹാരമായിരുന്നു സുപ്രീംകോടതിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ വിചിത്രമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും സി പിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here