മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ആരും സര്‍ക്കാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0
207

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം അനശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം. നിയമസഭയില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലേങ്കില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കാം. അവരും പരാജയപ്പെടുകയാണെങ്കില്‍ അടുത്ത വലിയ കക്ഷിക്ക് അവസരം ലഭിക്കും. അതേസമയം, നിലവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഭരണഘടന വിദഗ്ദനും മുന്‍ മഹാരാഷ്ട്ര അറ്റോമി ജനറലുമായ ശ്രീഹരി അനെയ് പറയുന്നു.

കേവല ഭൂരിപക്ഷം തനിച്ച്‌ നേടാന്‍ സാധിച്ചില്ലേങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലമാണ് ജനവിധി. ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിട്ടും അധികാരം സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും തര്‍ക്കം തുടരുന്നത് ഖേദകരമാണെന്നും അനെയ് പറഞ്ഞു. എല്ലാ പാര്‍ട്ടികളും പരാജയപ്പെട്ടാല്‍ മാത്രമേ രാഷ്ട്രപതി ഭരണമെന്ന സാധ്യത ഗവര്‍ണര്‍ തേടുകയുള്ളുവെന്നും അനെയ് പറഞ്ഞു.

ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ വിട്ട് നല്‍കിയാലും മുഖ്യമന്ത്രി കസേര നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകളും. മുഖ്യമന്ത്രി പദം തുല്യമായി വിഭജിക്കണമെന്ന ശിവേസനയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി ഉടലെടുത്തത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here