മതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടും: ജിഫ്‌രി തങ്ങള്‍

0
272

കോഴിക്കോട്: (www.mediavisionnews.in) ഭണകൂടങ്ങള്‍ സമസ്ത എന്ന സംഘടനയെ കൃത്യമായി അംഭിസംബോധനം ചെയ്തു തുടങ്ങിയത് സമസ്തയുടെ സമീപനത്തിന്റെ വിജയമാണെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യ വ്യക്തമാക്കിയത്. മുസ്‌ലിം വിശ്വാസികളുടെ ആവശ്യങ്ങളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയത്തോടും സമസ്തക്ക് വിരോധമില്ല. സമസ്തയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യം അവര്‍ ചെയ്തു തരണം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സമസത്ക്കു നല്ല പരിഗണന നല്‍കുന്നുണ്ട്.

കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന പരിഗണന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമസ്തക്കു നല്‍കാറുണ്ട്. ഇന്നുവരെയുള്ള സമസ്തയുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് എല്ലാവരും ഈ അംഗീകാരം നല്‍കുന്നത്.

സമസ്ത മതപരമായ കാര്യങ്ങളില്‍ തന്നെയാണ് ഇടപെടുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നില്ല. പക്ഷേ, മതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ വരുമ്ബോള്‍ ഇടപെടേണ്ടിവരും. സമസ്ത എന്തിലൊക്കെ ഇടപെടണം എന്നുള്ളത് സമസ്തയാണ് തീരുമാനിക്കേണ്ടത്. സമസ്ത ഇടപെടാന്‍ പാടില്ല എന്നു പറയാന്‍ ഉപദേശിക്കാനും ആര്‍ക്കും അധികാരമില്ല. അടിസ്ഥാനപരമായി മതത്തിനെ സംരക്ഷിക്കാന്‍ മാത്രമേ ഇടപെടുകയുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു.

നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ സമസ്ത സംതൃപ്തരാണോ എന്ന ചോദ്യത്തിനു തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു. സംതൃപ്തരാണോ എന്നു ചോദിച്ചാല്‍ ആരും ഒന്നിലും സംതൃപ്തരാവില്ലല്ലോ, വഖ്ഫ് ബോര്‍ഡ് മുഴുവനും നമുക്കു വേണം എന്നാകും നമ്മുടെ മനസിലുണ്ടാവുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പലരെയും പരിഗണിക്കേണ്ടിവരും. ഒരു മുന്നണി എന്ന നിലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോര്‍ഡിലും പലരെയും പരിഗണിക്കേണ്ടിവരും. രണ്ടു മുന്നണികളോടും നമുക്ക് പറയാനുള്ളത് സമസ്ത കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയാണ്. മറ്റുള്ള മതസംഘടനകള്‍ക്കു നല്‍കുന്നതിനേക്കാള്‍ പരിഗണന സമസ്തക്ക് നല്‍കണം. എന്തെങ്കിലും നല്‍കി ഒഴിവാക്കുക എന്ന രീതി മതിയാകില്ല. അങ്ങനെ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കലാണ് നല്ലത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here