മംഗളൂരുവിൽ കഞ്ചാവ് കേസിൽ മഞ്ചേശ്വരം സ്വദേശികൾ പിടിയിൽ

0
221

മംഗളൂരു: (www.mediavisionnews.in) കർണാടകയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും കഞ്ചാവ് എത്തിക്കുന്ന വൻ സംഘത്തിൽ അംഗങ്ങളായ മലയാളികൾ മംഗളൂരുവിൽ പോലീസിന്റെ പിടിയിലായി. മഞ്ചേശ്വരം വോർക്കാടി സ്വദേശികളായ മുഹമ്മദ് അഷറഫ്(30), അബൂബക്കർ സമദ് (24), കടമ്പാർ സ്വദേശികളായ മുഹമ്മദ് അഫ്രീസ് ( 22), മുഹമ്മദ് അർഷാദ് (18) എന്നിവരെയാണ്‌ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 10 കിലോ കഞ്ചാവ്, മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാർ, സ്കൂട്ടർ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

സമീപകാലത്ത്‌ നടന്ന ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിതെന്ന് സിറ്റി പോലീസ് കമ്മിഷണർ ഡോ. പി.എസ്.ഹർഷ പറഞ്ഞു. കഞ്ചാവ് കടത്തുന്ന സംസ്ഥാനാന്തര ബന്ധമുള്ള വൻസംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. ഇവർ ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹായത്തോടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് കമ്മിഷണർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here