ഉപ്പള: (www.mediavisionnews.in) കേരള സർക്കാർ തീരദേശ മേഖലയിൽ നടത്തുന്ന ബീച്ച് ഗെയിംസ് മഞ്ചേശ്വരം സോണൽ മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം മംഗൽപാടി പഞ്ചായത്ത് പി.എം മൊയ്‌ദീൻ കുഞ്ഞി മെമ്മോറിയൽ ഹാളിൽ വെച്ചു നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രെട്ടറി സുദീപ് ബോസ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് ഉൽഘടനം ചെയ്തു. ഡിസംബർ ആദ്യ വാരത്തിൽ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. വോളിബോൾ സെവൻ ലൗവേഴ്സ്ന്റെ നേത്രത്വത്തിൽ പെരിങ്കടി ബീച്ചിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കൂടെ ഫുട്ബാൾ റണ്ണിങ് സ്റ്റാർ മഞ്ചേശ്വരത്തിന്റെ നേത്രത്വത്തിലും, വടംവലി ആഞ്ജനേയ സ്പോർട്സ് ക്ലബ് മഞ്ചേശ്വരം, കബഡി ബെരിക്ക ബീച്ചിൽ ബേരിക്കൻസിന്റെ നേതൃത്വത്തിലും നടത്തും.
ഉപദേശക സമിതി: എം.സി ഖമറുദീൻ എം.എൽ.എ, എ.കെ.എം അഷ്‌റഫ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ചെയർമാൻ: ശാഹുൽ ബന്തിയോട് (മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ്)
കൺവീനർ: മജീദ് പച്ചമ്പളം (NYK മഞ്ചേശ്വരം ബ്ലോക്ക് വോളന്റീർ)
ട്രഷറർ: നാസർ ഇടിയ (യുവജന ക്ഷേമ ബോർഡ് മഞ്ചേശ്വരം ബ്ലോക്ക് കോർഡിനേറ്റർ)
വൈസ് ചെയർമാൻ:അസീം മണിമുണ്ട, റഷീദ് മാസ്റ്റർ, ഹമീദ് കോസ്മോസ്
ജോയിന്റ് കൺവീനർ: മുഹമ്മദ് ഉപ്പള, റസാഖ് ബപ്പായിത്തൊട്ടി, ജബ്ബാർ പത്വാടി, ഹൈദർ അട്ക
മണ്ഡലത്തിലെ മുഴുവൻ ക്ലബ് അംഗങ്ങളെയും മത്സ്യ മേഖലയിലെ ആളുകളെയും ചേർത്ത് കൊണ്ട് വിപുലമായി നടത്താൻ തീരുമാനിച്ചു. യോഗത്തിൽ മജീദ് പച്ചമ്പളം സ്വാഗതം പറഞു, ദീക്ഷിത നന്ദിയും പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക