ബാബരി വിട്ടുകൊടുക്കാത്തത് തെറ്റ്; വാരണാസിയിലെയും മധുരയിലേയും പള്ളികള്‍ മുസ്‌ലിങ്ങള്‍ വിട്ട് നല്‍കണം;വിചിത്ര വാദവുമായി കെ.കെ മുഹമ്മദ്‌

0
164

മംഗളൂരു: (www.mediavisionnews.in) ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസരം മുസ്‌ലിങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ മധുരയിലെയും വാരാണസിയിലെയും പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെ ഉണ്ടാവാന്‍ ഇടയാകരുതെന്നും അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും കെ.കെ മുഹമ്മദ്. ബാബരി മസ്ജിദിന് മുന്‍പ് ഇവിടെ രാമക്ഷേത്രമുണ്ടായിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തു ഗവേഷകനും മലയാളിയുമാണ് വിചിത്ര വാദവുമായി രംഗത്തെത്തിയ കെ.കെ മുഹമ്മദ്.

മംഗളൂരുവില്‍ നടക്കുന്ന ലിറ്റ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് വിചിത്ര വാദവുമായി അദ്ദേഹം രംഗത്തെത്തിയത്. ബാബരി മസ്ജിദിന് സമാനമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദമുന്നയിക്കുന്ന പള്ളികളാണ് വരാണസിയിലെയും മധുരയിലേത്തും. ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസം ചില മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍മാരുടെ ഇടപെടല്‍ കൊണ്ടാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ സത്യം പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തതെന്നും സൂചിപ്പിച്ചു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ മാത്രമാണ് കെ.കെ മുഹമ്മദ് എടുത്തിരുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വിധിക്ക് ശേഷവും സമാനനിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്.വീണ്ടും ആരാധനാലയങ്ങളുടെ പേരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം വര്‍ഗീയതയെന്ന സംഘപരിവാര്‍ അജണ്ടയാണ് കെ.കെ മുഹമ്മദ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും വാദത്തിനെതിരെയുള്ള പ്രതികരണം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here