പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി ഉടൻ യാഥാർത്ഥ്യമാക്കണം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ

0
200

കാസർകോട്: (www.mediavisionnews.in) പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രത്യേകം ക്ഷേമനിധിയുള്ള സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി മാത്രം യാഥാർത്ഥ്യമാക്കുന്നതിൽ ബന്ധപ്പെട്ടവർ കാലതാമസം വരുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് അശോകൻ നീർച്ചാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. നാസർ, പി. ഗംഗാധരൻ, അബ്ദുൾ ലത്തീഫ് കുമ്പള, ശരീഫ് എരോൽ, പ്രമോദ് കുമാർ രാജപുരം, വിദ്യാ ഗണേഷ് എന്നിവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here