പള്ളികളില്‍ സ്ത്രീ പ്രവേശനം ഇസ്ലാം വിലക്കുന്നില്ല- മുസ്ലിം വ്യക്തിനിയമ ബോർഡ്

0
217

ന്യൂഡൽഹി: (www.mediavisionnews.in) മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ലായെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി . ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ഇനി ആരെങ്കിലും പ്രവേശനം തടയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്”, ജിലാനി പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here