കുമ്പള: (www.mediavisionnews.in) ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ് സെക്രട്ടറി ബി.ടി മൊയ്തീൻ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിന് ആരിക്കാടി കുന്നിൽ സ്വദേശിയായ ബിലാൽ മുസ്തഫ എന്നയാൾക്കെതിരെ ഖിളർ ജുമാമസ്ജിദ് കമ്മിറ്റി കുമ്പള പൊലിസിൽ പരാതി നൽകി. മസ്ജിദ്, മദറസ പരിപാലനകമ്മിറ്റിയേയും അതിന്റെ അധ്യാപകരടക്കമുള്ള ജീവനകാർക്കുമെതിരെ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. നേരത്തെ പ്രസ്തുത സ്ഥാപനത്തിലെ അധ്യാപകനായ പി.എച്ച് അസ്ഹരിയും ഇതേ വിഷയത്തിൽ കോടതിയിലും സൈബർ സെല്ലിലും ബിലാൽ മുസ്തഫക്കെതിരെ പരാതി നൽകിയിരുന്നു. വിഷയത്തിൽ നീതി ലഭ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വിളർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക