‘നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി’; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

0
212

മഹാരാഷ്ട്ര (www.mediavisionnews.in) അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നും അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു കളയുമെന്നുമാണ് സഞ്ജയ് ഫെസ്ബുക്കില്‍ കുറിച്ചത്.

ഇതോടെ സെക്ഷന്‍ 153 (1) (ബി), ഐ.പി.സി 188 എന്നീ വകുപ്പുകള്‍ ചേര്‍ത്ത്് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ പത്തരക്ക് ബാബരി കേസിലെ അന്തിമ വിധി സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കുകയാണ്.

അയോധ്യ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ ഉണ്ടാകുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.. എല്ലാ ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here