നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ പറുദീസ; ടെലഗ്രാമിനെതിരെ പൊലീസ് ഹൈക്കോടതിയില്‍

0
226

കൊച്ചി(www.mediavisionnews.in):ടെലഗ്രാം ആപ്പിനെതിരെ ഹൈക്കോടതിയില്‍ പൊലീസ് സത്യവാങ്മൂലം. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം ആപ്പെന്നും പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു.

ടെലഗ്രാം നിരോധിക്കണമെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി അഥീന സോളമന്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് എതിര്‍സത്യവാങ്മൂലം നല്‍കിയത്.

ആപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുന്നതില്‍ പൊലീസിന് പരിമിതികളുണ്ടെന്നും അനുമതി നല്‍കിയവര്‍ തന്നെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതെന്നും പൊലീസ് പറഞ്ഞു.

ടെലഗ്രാമിലൂടെ കൈമാറപ്പെടുന്ന സന്ദേശങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും സാധിക്കില്ല. ടെലഗ്രാം ആപ്പിലുള്ള ചിലരെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞ് പൊലീസ് സര്‍വീസ് പ്രൊവൈഡറെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് ഈ ആപ്പ് നിയന്ത്രിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

കുട്ടികളുടെ നഗ്നവീഡിയോകള്‍ കൈമാറുന്നതിനും അനധികൃതമായി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ആപ്പിന്റെ ഉപഭോക്താക്കളെ നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ എളുപ്പമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ ടി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here