മുംബൈ : (www.mediavisionnews.in) കായിക ലോകത്തെ പുതിയ ബ്രാന്‍ഡ് ഐക്കണായി ഇന്ത്യന്‍ ഉപനായകന്‍ രോഹിത്ത് ശര്‍മ്മ വളരുകയാണ്. ഒരു പിടി ബ്രാന്‍ഡുകളുടെ അമ്പാസിഡറാണ് നിലവില്‍ രോഹിത്ത് ശര്‍മ്മ. ദിവസത്തിന് ഒരു കോടി രൂപയാണ് രോഹിത് ശര്‍മ്മയുടെ നിരക്ക്. വര്‍ഷത്തില്‍ രണ്ടു ദിവസം പൂര്‍ണമായും ബ്രാന്‍ഡുകള്‍ക്കായി ചെലവിടാമെന്ന മിനിമം ഗ്യാരണ്ടിയും ഹിറ്റ്മാന്‍ നല്‍കുന്നുണ്ട്.
നിലവില്‍ 22 ബ്രാന്‍ഡുകളെ രോഹിത് ശര്‍മ്മ പ്രതിനിധീകരിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം പത്തു പുതിയ ബ്രാന്‍ഡുകള്‍ രോഹിത്തിനെ തേടിയെത്തി. കഴിഞ്ഞവര്‍ഷം ബ്രാന്‍ഡുകളുടെ എണ്ണം 12 ആയിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 73 മുതല്‍ 75 കോടി രൂപ വരെ ബ്രാന്‍ഡുകളില്‍ നിന്നും താരത്തിന് പ്രതിഫലം ലഭിക്കും. ടെസ്റ്റില്‍ കൂടി ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിദ്ധ്യമായതോടെ ബ്രാന്‍ഡുകളോട് വാങ്ങുന്ന പ്രതിഫലവും ഹിറ്റ്മാന്‍ കൂട്ടിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 55 ശതമാനം വര്‍ദ്ധനയാണ് രോഹിത് കൈക്കൊണ്ടിരിക്കുന്നത്.
വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും മാത്രമാണ് ബ്രാന്‍ഡ് മൂല്യത്തില്‍ രോഹിത്തിന് മുമ്പിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. 25 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രത്യക്ഷപ്പെടുന്നത്. ധോണിയാകട്ടെ ഇപ്പോള്‍ 12 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പരസ്യം ചെയ്യുന്നു. മൂന്നു മുതല്‍ നാലു കോടി രൂപ വരെയാണ് ദിവസത്തിന് കോഹ്ലി ബ്രാന്‍ഡുകളോട് ഈടാക്കുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക