മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവിന്റെ ബന്ധുവുമായ രാജ് താക്കറെ, ഉദ്ധവിന്റെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലു, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, എന്‍.സി.പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത്, ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി തുടങ്ങിയവര്‍ പങ്കെടുത്ത്.
ഇന്നു രാത്രി എട്ടു മണിയോടെ പുതിയ സഖ്യ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉദ്ധവ് താക്കറെ നടത്തും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് നടക്കുമെന്ന് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മഹാ വികാസ് ആഘാടി സഖ്യത്തില്‍ ശിവസേനയ്ക്കും എന്‍.സി.പിക്കും 15 മന്ത്രിമാര്‍ വീതമുണ്ടാകും. കോണ്‍ഗ്രസിനു 13 മന്ത്രിമാരാകും ഉണ്ടാകുക.
എന്‍.സി.പിയുടെ പഫുല്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.സി.പിയില്‍ നിന്നാണ്. ഒരു ഡെപ്യൂട്ടി സ്പീക്കര്‍ മാത്രമേ ഉണ്ടാകൂ.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക