“തിരുനബി (സ) കാലത്തിന്റെ വെളിച്ചം”; പ്രവാചക സ്‌നേഹം വിളിച്ചോതി ബായാർ മുജമ്മഅ്മീലാദ് റാലി പ്രൗഢമായി

0
215

ബായാർ :തിരുനബി(സ)കാലത്തിന്റെ വെളിച്ചം”എന്ന പ്രമേയത്തിൽ ബായാർ മുജമ്മഉ സ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ്‌ സംയുക്തമായി സംഘടിപ്പിച്ച മീലാദ് റാലി പ്രവാചക സ്നേഹം വിളിച്ചോതുന്നതായി.
ബായാറിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ ആനയിച്ചു. മണ്ണംകുഴി മഖാം പരിസരത്ത് ആരംഭിച്ച റാലി ഉപ്പളയിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത’ , എസ്.വൈ.എസ്, എസ്.എസ്.എഫ്‌, എസ്.എം.എ, ജമ്ഇയ്യത്തുൽ മുഅല്ലിമീൻ, ജില്ലാ, സോൺ, ഡിവിഷൻ, മേഖല സാരഥികൾ റാലിയിൽ അണിനിരന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച അനവധി സ്കൗട്ട് കേഡറ്റുകളും ദഫ് സംഘങ്ങളും എസ്.വൈ.എസ് ടീം ഒലിവ്, എസ്.എസ്.എഫ്‌ വൈസ്‌ലൈൻ ടീം അംഗങ്ങൾ റാലിക്ക് മാറ്റ് കൂട്ടുന്നതായി. അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി ബായാർ തങ്ങൾ, അസ്സയ്യിദ് അസ്സയ്യിദ് മുഹ്‌സിൻ സൈദലവിക്കോയ അൽബുഖാരി കല്ലേരി,പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പാത്തൂർ മുഹമ്മദ് സഖാഫി, ഷാജഹാൻ സഖാഫി എറണാകുളം, അഷ്‌റഫ് സഅദി മള്ളൂർ, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, ഷാഫി സഅദി ഷിറിയ, മുഹമ്മദലി അഹ്‌സനി മൂസോടി, സാമുഹമ്മദ് സഖാഫി തൊക്കെ, നിയാസ് സഖാഫി, ഖലീൽ മദനി, എംപി മുഹമ്മദ്, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, അബ്ദുൽ ഖാദർ സഖാഫി അൽമദീന, ബശീർ പുളിക്കൂർ കരീം മാസ്റ്റർ, യൂസഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാർ, സിദ്ധീഖ് ഹാജി മംഗളൂർ, മജീദ് ഹാജി മൂംബൈ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here