ചായയുമല്ല, കാപ്പിയുമല്ല ഇത് ജാപ്പി; ദഹന പ്രശ്നങ്ങൾക്ക് ഉത്തമം

0
338

(www.mediavisionnews.in) പേര് കേള്ക്കുമ്പോള് അല്പം പരിഷ്കാരിയും പുത്തനുമാണെന്നു തോന്നുമെങ്കിലും ജാപ്പി ആളൊരു പഴഞ്ചനാ. മല്ലിക്കാപ്പി/ ഉലുവാ കാപ്പി അഥവാ ജാപ്പി എന്നറിയപ്പെടുന്ന ഇത് പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പാനീയമാണ്.അധികം മധുരമോ കൃത്രിമമായ വസ്തുക്കളോ ഒട്ടും ചേരാത്തതിനാൽ പ്രകൃതി ചികിത്സകർ നിർദേശിക്കുന്ന ഒരു പ്രധാന പാനീയമാണിത്. ചുരുക്കത്തില് പറഞ്ഞാല് ചായക്കും കാപ്പിക്കും ഒരു ബദലായി ജാപ്പിയെ അങ്ങ് ഊതിക്കുടിക്കാം.

കാപ്പികുരുവിനു പകരം ഉലുവാ വറുത്തു പൊടിച്ചതും, മല്ലിയും, മധുരത്തിനായി ചക്കരയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ലളിതമായ ജാപ്പി തയ്യാറായി. ചിലർ കൂടുതൽ ചേരുവകൾ ചേർത്തും ജാപ്പി തയ്യാറാക്കാറുണ്ട് .മല്ലി., ജീരകം, ഉലുവ, ചുക്ക്,ഏലക്കായ എന്നിവ രുചിയനുസരിച് ചേർക്കാം . ചേരുവകൾ എല്ലാം വേറെ വറുത്തെടുത്തു എല്ലാ ചേരുവകളും ചേര്‍ത്ത് പൊടിച്ചു വച്ചാൽ ആവശ്യമുള്ളപ്പോൾ വെള്ളവും, ശർക്കരയും ചേർത്ത് തിളപ്പിച്ചാൽ നല്ല ഒന്നാന്തരം ജാപ്പി തയ്യാർ. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലൊരു ആരോഗ്യ പാനീയമാണ് ജാപ്പി.

ജാപ്പി എങ്ങിനെ തയ്യാറാക്കാം

മല്ലി: 100 ഗ്രാം, ജീരകം: 100 ഗ്രാം, ഉലുവ: 50 ഗ്രാം , ചുക്ക്: 1 കഷ്ണം, ഏലക്കായ: 5, ശര്‍ക്കര: മധുരം പാകത്തിന്. മല്ലി, ഉലുവ, ജീരകം, ഏലക്കായ, ചുക്ക് എന്നിവ ചട്ടിയില്‍ ഇട്ട് വേറെ വേറെ ചൂടാക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിയിലോ മിക്‌സിയിലോ ഇട്ട് പൊടിച്ച് കാറ്റ് കടക്കാതെ സൂക്ഷിക്കുക. മധുരം പാകത്തിന് ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് പാകത്തിന് പൊടിയിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here