ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 92 ല​ക്ഷം രൂ​പ​യു​ടെ സ്വർണവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ 3 പേര്‍ പിടിയില്‍

0
241

ക​രി​പ്പൂ​ര്‍: (www.mediavisionnews.in) ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. കാസര്‍കോട് സ്വദേശി അഹമ്മദ് ഇര്‍ഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കോല്‍ മുഹമ്മദ് ഷഫീഖ്, മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ് എന്നിവരാണ് പിടിയിലായത്.

ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ നി​യാ​സി​ല്‍ നി​ന്ന് 1.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​മ​ര്‍​ജ​ന്‍​സി വി​ള​ക്കി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ 48 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ ഇ​ര്‍​ഷാ​ദി​ല്‍ നി​ന്ന് ല​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ച 22 ല​ക്ഷം രൂ​പ​യു​ടെ 666 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഷ​ഫീ​ക്ക് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 888 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. 22 ല​ക്ഷം രൂ​പ​യു​ടെ 665 ഗ്രാം ​സ്വ​ര്‍​ണം ഇ​തു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ കി​ട്ടി​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here