കേരള പോലീസിനെ നിയന്ത്രിക്കുന്നത് മാരാർജി ഭവനിൽ നിന്നാണോ- പി.കെ ഫിറോസ്

0
189

കാസര്‍ഗോഡ്: (www.mediavisionnews.in) കേരളത്തിൽ ആർ.എസ്.എസ് തോൽ‌വിയിൽ ആഹ്ലാദിക്കുന്നത് കുറ്റകരമാണോയെന്ന് യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി.കെ ഫിറോസ്. മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയത്തിന് ശേഷമുണ്ടായ സംഘർഷത്തിനിടെ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരായ മഷ്ഹൂദ്, ഫയാസ് എന്നിവരെ കാസര്‍ഗോഡ് സബ് ജയിലിൽ സന്ദർശിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു.

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദീന്റെ വിജയത്തിൽ ആഹ്ലാദം പ്രകടത്തിപ്പിച്ച യൂത്ത് ലീഗ് പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുക്കേണ്ടതിന് പകരം യൂത്ത് ലീഗ് പ്രവർത്തകരെയാണ് ജയിലിൽ അടച്ചത്. യൂത്ത് ലീഗ് പ്രവർത്തകർ സംയമനം പാലിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കുന്ന പിണറായി തമ്പുരാനോട് ഒന്ന് ചോദിക്കട്ടെ ആർ.എസ്.എസ് തോറ്റതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതും കേരളത്തിൽ കുറ്റകരമാണോ ? അതോ കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് മാരാർജി ഭവനിൽ നിന്നാണോ ? ഫിറോസ് ചോദിച്ചു.

റിമാന്റിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകരായ മഷ്ഹൂദ്, ഫയാസ് എന്നിവരെ കാസർകോട് സബ് ജയിലിൽ സന്ദർശിച്ചു. ഇരുവരുടെയും…

Posted by PK Firos on Monday, November 4, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here