കലാപം ഉണ്ടാകാൻ ശ്രമിക്കുന്ന സംഘപരിവാർ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യുക: യൂത്ത് ലീഗ്

0
232

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടി ഹിൽസൈഡ് ക്രോസ്സ് റോഡിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്താപിച്ച പതാകയും, തോരണങ്ങളും ഇരുട്ടിന്റെ മറവിൽ കത്തിച്ചതും കൂടാതെ കടമ്പാർ ബസ്സ് സ്റ്റാണ്ടിന് മുമ്പിലുള്ള റോഡിൽ ടയർ കത്തിച്ചതും സംഘപരിവാർ, ബി.ജെ.പി ഗുണ്ടകളാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ബാബരി മസ്ജിദ് സ്വത്ത് തർക്ക വിഷയത്തിൽ പരമോന്നത നീതി പീഠത്തിന്റെ വിധിക്ക് ശേഷം മുസ്ലിം സമുദായത്തിൽ നിന്നും അക്രമം പ്രതീക്ഷിച്ച സംഘ് പരിവാരുകാർ നിരാശരായി ഏതെങ്കിലും രീതിയിൽ നാട്ടിൽ സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. മഞ്ചേശ്വരത്ത് ഒരു വർഗീയ കലാപം സൃഷ്ടിക്കാൻ കുറേ കാലമായി ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹിക ദ്രോഹികളായ സംഘപരിവാർ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്ത് നാട്ടിൽ സമാധാനം നിലനിർത്താൻ പോലീസ് ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഫാറൂഖ് ചെക്ക്പോസ്റ്റും, ജനറൽ സെക്രട്ടറി മജീദ് മച്ചംപാടിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here