മുംബൈ (www.mediavisionnews.in) : ഇന്ത്യൻ പ്രീമിയർ ലീഗിൻെറ 2021 സീസണിൽ ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. 2020 സീസണോടെ തന്നെ പുതിയ രണ്ട് ടീമുകളെ ക്ഷണിച്ച് ബിസിസിഐ ടെൻറർ പുറത്തിറക്കും. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിൽ കളിക്കുന്നത്. 2021 സീസണിൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2023ഓടെ ഒരു ടീമിനെ കൂടി ഐപിഎല്ലിൻെറ ഭാഗമാക്കും. ഇങ്ങനെ പത്ത് ടീമുകളുള്ള ലീഗാക്കി ഐപിഎല്ലിനെ വികസിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഏകദേശം 200 കോടി രൂപയായിരിക്കും പുതിയ ഫ്രാഞ്ചെസിക്കായുള്ള അടിസ്ഥാനവില. ടീമിനായി ആവശ്യക്കാർ ഉണ്ടെന്നും സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2008ൽ എട്ട് ടീമുകളുമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയത്. പിന്നീട് 2011ൽ രണ്ട് ടീമുകളെക്കൂടി ഉൾപ്പെടുത്തിയപ്പോൾ ഇത് പത്തായി. എന്നാൽ വിവാദങ്ങളും മറ്റും ലീഗിനെ ബാധിച്ചതോടെ 2014 മുതൽ വീണ്ടും ലീഗിൽ എട്ട് ടീമായി മാറുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക