ഏകീകൃത സിവില്‍ കോഡിന് സമയമായിരിക്കുന്നു, അയോധ്യ കേസിലെ വിധി ചരിത്രപ്രധാനമാണെന്നും രാജ്നാഥ് സിങ്

0
241

ന്യൂദല്‍ഹി : (www.mediavisionnews.in) ഏകീകൃത സിവില്‍ കോഡിന് സമയമായിരിക്കുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.  അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ  ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആണ് ‘ഏകീകൃത സിവില്‍കോഡിന് സമയമായെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ”ആഗയാ സമയ്” എന്നായിരുന്നു രാജ്‌നാഥ് സിംങ് പ്രതികരച്ചതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ദല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നവംബര്‍ 15 ന് വാദം കേള്‍ക്കും.

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹരജികളില്‍ തങ്ങളുടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി കേന്ദ്രത്തോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു.

അയോധ്യ കേസിലെ വിധി ചരിത്രപ്രധാനമാണെന്നും ഈ വിധി എല്ലാ മതങ്ങളും ഒന്നാണ് എന്ന ബോധം ശക്തപ്പെടുത്തുമെന്നും ആളുകള്‍ തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും . മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here