ബത്തേരി: (www.mediavisionnews.in) വയനാട്ടിൽ നിന്നും ഷെഹലയുടെ ചിരിക്കുന്ന മുഖം കേരളമാകെ നൊമ്പരമായി മാറുമ്പോൾ ഷെഹ്‌ലയുടെ നീതിക്കായി കുട്ടികളുടെ വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിനിയെയും മലയാളികള്‍ ശ്രദ്ധിച്ചു. ആ കുട്ടിയുടെ പേര് നിദാ ഫാത്തിമ എന്നാണ്. ഷെഹല പഠിച്ചിരുന്ന സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി.
നിദയെപോലുള്ള കുട്ടികളാണ് നാളെയുടെ പ്രതീക്ഷ എന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഇവളെ വിശേഷിപ്പിക്കുന്നത്. മുകളിലേക്ക് കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. തങ്ങള്‍ പഠിക്കുന്ന സ്കൂളില്‍ ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്നും, കാര്യം പറയാന്‍ ചെന്നപ്പോള്‍ അധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്നും നിദ വളരെ വ്യക്തമായി മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നിദയുടെ ഈ ചിത്രം ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടവയലാണ് പകർത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ട ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോളുള്ള നിദയുടെ ചിത്രമാണിത്. ആ സമയം വയനാട്ടിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക