അയോധ്യ വിധി: മഞ്ചേശ്വരമടക്കം ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
192

കാസർകോട്: (www.mediavisionnews.in) അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡ്, മഞ്ചേശ്വരം , ചന്ദേര, കുമ്പള, ഹോസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഈ മാസം പതിനൊന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മംഗലാപുരത്തും കർശന സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട് .കേരള-കർണ്ണാടക അതിർത്തിയായ തലപാടിയിൽ വാഹന പരിശോധന കർശനമാക്കി.

കേരളത്തിൽ കർശന സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബഹ്റ നിർദ്ദേശം നൽകി. ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും  പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here