ദില്ലി: (www.mediavisionnews.in) അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അഞ്ച് മുസ്‌ലിം കക്ഷികളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത്.
അഞ്ചേക്കര്‍ ഭൂമിയെന്ന സുപ്രീം കോടതി വാഗ്ദാനം തള്ളാനും സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനും കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനമെടുത്തത്.
പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെി തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക