സ്ത്രീധന പീഡനം: ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

0
180

മഞ്ചേശ്വരം: (www.mediavisionnews.in) കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. മംഗളുരു കോട്ടക്കാർ മടൂരിലെ ഷെയ്ക് മുഹമ്മദ് ഹുസ്സൈന്റെ മകൾ ജറീന ബാനു ( 25 ) നൽകിയ പരാതി. ഭർത്താവ് ഉപ്പള കൊടിബയലിലെ ഇമ്രാൻഖാൻ (31), മാതാപിതാക്കളായ സമർഖാൻ, ആമിനാബി, സഹോദരി ഫർവേസ്‌, ഇവരുടെ ഭർത്താവ് അസ്‌ലം, ബന്ധു ഭിഷാൻ എന്നിവർക്കെതിരെയാണ് കേസ്.

2017 സെപ്റ്റംബർ 7 നാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹസമയത്ത് 10 പവനും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here