ചെന്നൈ: (www.mediavisionnews.in) സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു. പ്രതിശ്രുത വധു മരിച്ചു. യുവാവിനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.
തിങ്കളാഴ്ചയാണ് സഭവം. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ വരന് കിണറ്റിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ കിണറില്‍ യുവതിയുടെ തലയിടിച്ചതാണ് മരണകാരണം. കിണറ്റില്‍ വീണ അപ്പു ഓളിയിട്ട് കരഞ്ഞു. ശബ്ദം കേട്ട് ഫാമിലെ കര്ഷകന് ഓടിയെത്തിയപ്പോഴാണ് കാര്യം അറിയുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്സിനെ വിളിച്ചു. ഒടുവില്‍ രണ്ടുപേരെയും കിണറ്റില്‍ നിന്നു പുറത്തേക്ക് എത്തിച്ചു. എന്നാല്‍, മേഴ്സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. അപ്പുവിനെ ഉടനെ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മേഴ്സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും കല്യാണം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക