മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ഒരേ സമയം 120 വീടുകളിൽ പോലീസ് റെയ്ഡ്; 10 പേർ പിടിയിൽ

0
204

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അടിച്ചമർത്താൻ പോലീസ് കർശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി എത്തിയ പോലീസ് സംഘം ഒരേ സമയം 120 വീടുകളിൽ റെയ്ഡ് നടത്തി. 10 പേരെ പിടികൂടി. രാവിലെ ആറ് മണിക്ക് തുടങ്ങിയ റെയ്ഡ് എട്ടുമണി വരെ തുടർന്നു. വിവിധ ഗുണ്ടാ സംഘങ്ങൾ വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു പോലീസ് നടപടി.

കൊലക്കേസ്, വാറണ്ട്, അബ്‌കാരി കേസ്, ഗുണ്ടാ ആക്രമണം തുടങ്ങിയവയിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കിയാണ് പോലീസ് നടപടിക്ക് തുടക്കമിട്ടത്. അതീവ രഹസ്യമായി തയ്യാറാക്കിയ പദ്ധതിക്ക് “ചീകി പരുതൽ” എന്ന പേരാണ് ഇട്ടിരിക്കുന്നത്.

പുലർച്ചെ കാസർകോഡ് പോലീസ് സബ് ഡിവിഷനിലെ 18 ഓഫീസർമാരും 18 വാഹനങ്ങളും മഞ്ചേശ്വരം സ്റ്റേഷനിലേക്ക് ഇരച്ചെത്തി. ഈ വിവരം മഞ്ചേശ്വരം പോലീസ് പോലും അറിഞ്ഞിരുന്നില്ല. പോലീസിന്റെ സ്‌ട്രെക്കിങ് ഫോഴ്സും എത്തിയത് അമ്പരപ്പുണ്ടാക്കി.

എല്ലാവരും എത്തിയതോടെ പത്തു വീതം അംഗങ്ങളുള്ള ഗ്രൂപ്പായി തിരിച്ച് 120 വീടുകളിൽ ഒരേ സമയം റെയ്ഡ് നടത്തിയാണ് 10 പേരെ അറസ്റ്റു ചെയ്തത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here