പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം ; നാലു വയസ്സിന് മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരികാണാമെന്നും ഹൈക്കോടതി

0
175

കൊച്ചി:  : (www.mediavisionnews.in)  ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.

കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി ഓഗസ്റ്റ് ഒമ്പത് മുതൽ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here