കൊല്‍ക്കത്ത :(www.mediavisionnews.in) പിങ്ക് ടെസ്റ്റിനിടെ റിഷഭ് പന്തിനെ ടീമില്‍ നിന്നും പുറത്താക്കി ടീം ഇന്ത്യ. വൃദ്ധിമാന്‍ സാഹയ്ക്ക് പകരക്കാരനായിട്ടാണ് പന്ത് ടീമിലുണ്ടായിരുന്നത്. അഭ്യന്തര മത്സരം കളിക്കാനാണ് പന്തിനെ റിലീസ് ചെയ്തത്. പന്തിന് പകരമായി ആന്ധ്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ശ്രീകര്‍ ഭരത്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സാഹയ്ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഭരത് പകരക്കാരനാകും.
പന്തിനൊപ്പം ശുഭ്മാന്‍ ഗില്ലിനേയും ടെസ്റ്റ് ടീമില്‍നിന്നും റിസീസ് ചെയ്തിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇരുവരും ഇനി പ്യാഡണിയും. ഗില്‍ പഞ്ചാബിനായും പന്ത് ഡല്‍ഹിയ്ക്കായും കളിക്കാനിറങ്ങും. ബംഗ്ലാദേശിനെതിരായ മത്സരം ഒരു ദിവസം കഴിയുമ്പോഴാണ് അപ്രതീക്ഷിത നീക്കം.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫോമിലല്ലാത്ത പന്തിനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിന് ഫോം വീണ്ടെടുക്കാന്‍ ബിസിസിഐ അവസരമൊരുക്കുന്നത്. വിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളിലും പന്ത് കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഭരത് ഇന്ത്യ എ ടീമില്‍ സജീവമാണ്. 69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 3,909 റണ്‍സും നേടിയിട്ടുണ്ട്. പിങ്ക് പന്തില്‍ കളിച്ചുള്ള പരിചയം തനിക്കുണ്ടെന്ന് ഭരത് പറഞ്ഞു. രാവിലെ 8.30ന് ടീമിനൊപ്പം ചേരാനാണ് നിര്‍ദ്ദേശമെത്തിയത്. വിരാട് കോലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കുവെക്കുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്നും ഭരത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക