തലപ്പാടി-കാസറഗോഡ് ദേശിയപാതയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: സിപിഐഎം

0
179

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ദേശിയ പാതയുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി അബ്ദുറസാഖ് ചിപ്പാർ ആവശ്യപ്പെട്ടു. തലപ്പാടി മുതൽ കാസറഗോഡ് വരെ ദേശിയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ 15 കോടി അനുവദിച്ച് മാസങ്ങൾ കഴിഞ്ഞ് ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐഎം ഏരിയ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ദിവസാം ആയിരകണക്കിന്ന് ജനങ്ങളാണ് ഈ പാതയിലൂടെ യാത്ര ചെയ്യുന്നത്. ജനങ്ങളെ ബുദ്ധിമുട്ടികുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ ഇത്തരം നടപടിയെ സിപിഐഎം നോക്കി നിൽക്കില്ലെന്നും, എത്രയും പെട്ടന്ന് ശോചനീയവസ്ഥ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം സിപിഐഎം വലിയ പ്രക്ഷോഭത്തിലേക് ഇറങ്ങുമെന്നും സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here