ജെയിൻ യൂനിവേഴ്സിറ്റി കാസറഗോഡ് സെന്റർ കുമ്പളയിൽ ആരംഭിച്ചു

0
220

കുമ്പള: (www.mediavisionnews.in) യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ അംഗീകാരമുള്ള ‘നാകി’ന്റെ എ ഗ്രേഡ് അക്രഡിഷൻ ഉള്ളതും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ജെയിൻ ഡീംഡ് യൂനിവേഴ്സിറ്റി കാസറഗോഡ് ജില്ലയിൽ അനുവദിച്ച സ്റ്റഡി സെൻറർ കുമ്പളയിൽ ആരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഓഫീസ് ഉദ്ഘാടനം ഡിസംബർ 2 ന് കുമ്പള മീപ്പിരി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രീ ലോഞ്ചിങ് ഓഫറുകളുമായി യൂനിവേഴ്സിറ്റി നൽകുന്ന ഓഫീസ് ഓട്ടോമേഷൻ, ബിസിനസ് കമ്യൂണിക്കേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ഏതാനും ഡിപ്ലോമ കോഴ്സുകൾക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പുതുതലമുറയ്ക്ക് എളുപ്പം ജോലി നേടാൻ സാധിക്കുന്നതും ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ 192 രാജ്യങ്ങളിൽ എംബസി അറ്റസ്‌റ്റേഷൻ സാധ്യമായതുമായ ‘ന്യൂ ജൻ’ കോഴ്സുകളാണ് യൂനിവേഴ്സിറ്റി നൽകുന്നത്. വളരെ കുറഞ്ഞ ഫീസും കോഴ്സ് കാലാവധി കഴിയുന്നതോടെ ഓൺലൈനായി എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാം എന്നതുമാണ് ജെയിൻ യൂനിവേഴ്സിറ്റി കോഴ്സുകളുടെ പ്രധാന ആകർഷണീയത. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചകൾ കൊണ്ട് തന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.

ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ഒരു യൂസർ നെയിമും പാസ് വേഡും ലഭ്യമാകുന്നു. ഇതുപയോഗിച്ച് യൂനിവേഴ്സിറ്റി സൈറ്റിൽ പ്രവേശിക്കുന്നതോടെ അവർക്ക് ഓൺലൈൻ ക്ലാസുകളും നോട്സുകളും മാതൃകാ ചോദ്യപേപ്പറുകളും ലഭിക്കും. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവ വഴി ഏത് സമയത്തും പഠിക്കാം. മാത്രമല്ല, യൂനിവേഴ്സിറ്റിയുമായി ടൈ- അപ് ചെയ്തിട്ടുള്ള ഗൾഫ് മേഖല ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കമ്പനികളിൽ വിദ്യാർത്ഥികളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ നോട്ടിഫിക്കേഷൻ വഴി അറിയാനും ജോലി നേടാനും കഴിയും. കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാലും ഈയവസരം നഷ്ടപ്പെടുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും 80 75 304 177; 9895 96 3343 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടുന്നാവുന്നതാണ്.

വാർത്ത സമ്മേളനത്തിൽ സെന്റർ കോ-ഓർഡിനേറ്റർ ഇസ്മയിൽ ആരിക്കാടി, സ്റ്റുഡന്റ്സ് കൗൺസിലർ സഹാന, മഹാത്മ കോളേജ് മാനേജിങ് ഡയറക്ടർ കെ എം എ സത്താർ എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here