തിരുവനന്തപുരം(www.mediavisionnews.in): രാജ്യത്ത് പെട്രോള്‍ വില വീണ്ടും ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവാണുണ്ടായത്.ഇതുപ്രകാരം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു.
കേരളത്തില്‍ പെട്രോള്‍ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസര്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണം.
തിരുവനന്തപുരത്താണ് ഉയര്‍ന്നവില 78.23 രൂപ. കൊച്ചയില്‍ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില.
മറ്റ് നഗരങ്ങളിലെ പെട്രോള്‍ വില
ആലപ്പുഴ-77.10
വയനാട്-77.71
കണ്ണൂര്‍-77
കാസര്‍കോഡ്-77.66
കൊല്ലം-77.75
കോട്ടയം-77.09
മലപ്പുറം-77.38
പാലക്കാട്-77.69
പത്തനംതിട്ട-77.49
തൃശ്ശൂര്‍-77.25
ഡീസല്‍ വിലയും 70 നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയില്‍ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്.
മറ്റ് നഗരങ്ങളിലെ ഡീസല്‍വില
ആലപ്പുഴ-69.68 രൂപ
വയനാട്-70.23
കണ്ണൂര്‍-69.61
കാസര്‍കോഡ്-70.23
കൊല്ലം-70.30
കോട്ടയം-69.67
മലപ്പുറം-69.97
പാലക്കാട്-70.24
പത്തനംതിട്ട-70.05
തൃശ്ശൂര്‍-69.82
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക