ഉപ്പള: (www.mediavisionnews.in) ദുരന്തമുഖങ്ങളില്‍ ഇനി മുതല്‍ പതറേണ്ട. മൊബൈല്‍ ഫോണെടുത്ത് 108 ലേക്ക് ഡയല്‍ ചെയ്താല്‍ രക്ഷാദൗത്യത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ‘കനിവ്’ 108 ആംബുലന്‍സുകള്‍ പാഞ്ഞെത്തും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള കനിവ് 108 ആംബുലന്‍സ് സര്‍വീസ്
ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു.
108 ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് രോഗിയുടെ അവസ്ഥയും സ്ഥലവും അറിയിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മികച്ച ടെക്നീഷ്യന്മാരും അത്യാധുനിക സംവിധാനങ്ങളുമുള്ള ആംബുലൻസ് എത്തുന്നതാണ്. ഓരോ 30 കിലോമീറ്ററിലും ആംബുലൻസ് എന്ന നിലയിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്.
ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമ്ത ദിവാകർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ബ്ലോക് പഞ്ചായത്ത് മെമ്പർ മിസ്‌ബാന, മുഹമ്മദ് ഉപ്പള ഗേറ്റ്, സൂപ്രണ്ട് ഡോ. ചന്ദ്രമോഹനൻ, രാഷ്ട്രീയപ്പാർട്ടി നേതാക്കളായ എം.ബി യുസഫ്, ഓ.എം റഷീദ്, ഹമീദ് കോസ്മോസ്, രാഘവ ചേരാൾ, മുനീർ ഉപ്പള പി.എം.സലീം, സെഡ്.എ കയ്യാർ, സാമൂഹ്യ പ്രവർത്തകരായ അബൂ തമാം, റൈഷാദ് ഉപ്പള, അഷ്‌റഫ് മദർ ആർട്ട് എന്നിവരും, ഹോസ്പിറ്റൽ മാനേജ്‍മെന്റ് കമ്മിറ്റി മെമ്പർമാർ, ആംബുലൻസ് ജീവനക്കാർ, ഡോക്ടർമാർ, ഹോസ്പിറ്റൽ സ്റ്റാഫ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക