വര്‍ഗീയതക്കും അക്രമത്തിനും എതിരെയുള്ള ജനവിധി: എ.അബ്ദുല്‍ റഹ്മാന്‍

0
187

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ വിജയം വര്‍ഗ്ഗീയതക്കും അക്രമത്തിനും എതിരെയുള്ള ജനവിധിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയും എല്‍.ഡി.എഫും മത്സരമായിരുന്നു.

ഇരുകൂട്ടരും യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ തമ്പടിച്ച് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു. ബി.ജെ.പിക്ക് വേണ്ടി കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സംസ്ഥാന മന്ത്രിയുടെ നേതൃത്വത്തില്‍ നേതാക്കളടക്കം രണ്ടായിരത്തോളം കേഡര്‍മാരെ ഇറക്കി. ബി.ജെ.പിയും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വാരിക്കോരി പണമിറക്കി. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഒരു വോട്ടിന് പതിനായിരം രൂപ വരെ നല്‍കാന്‍ തയാറായി.

മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ക്രിമിനലുകളെയും കുറ്റവാളികളെയും കൂട്ടുപിടിച്ചു. ന്യൂനപക്ഷ സമുദായ നേതാക്കളെ മുഴുവന്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രചാരണത്തിനും വോട്ട് പിടിത്തത്തിനും വേണ്ടി. വിന്യസിച്ചു. അപവാദങ്ങളും നുണകളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പിയും എല്‍.ഡി.എഫും പരമാവധി ശ്രമംനടത്തി. വലിയ വാഗ്ദാനങ്ങള്‍ നല്‍കി നടത്തിയ തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനതകളില്ല.

മഞ്ചേശ്വരത്ത് യു.ഡി.എഫ് ഐക്യത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വലിയ വിജയം കൈവരിക്കാന്‍ സാധിച്ചത്.

എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളേയും തരണംചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് ചരിത്ര വിജയം സമ്മാനിച്ച മഞ്ചേശ്വരത്തെ വോട്ടര്‍മാക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here