കണ്ണൂര്‍: (www.mediavisionnews.in) കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കണമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. ത്രിപുരയില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ജയിച്ചിരുന്നു. പിന്നീട് ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. ഇതേ രീതി കേരളത്തിലും പയറ്റാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി വി.മുരളീധരനും തന്ത്രങ്ങള്‍ രൂപപ്പെടുത്തും. കോന്നിയില്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിര്‍ദേശം. ആര്‍എസ്എസ് സ്‌ക്വാഡുകളും കോന്നിയില്‍ ഇറങ്ങും.
ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എത്തിച്ച് എന്‍.ഡി.എയുടെ പ്രചാരണ പരിപാടികള്‍ക്ക് സീതത്തോട്ടില്‍ തുടക്കമിടും. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറാണ് കോന്നി തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍. മണ്ഡലത്തില്‍ ശബരിമല വിഷയം കാര്യമായി ചലനം ഉണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.