യുവരാജ് സിംഗ് വീണ്ടും പാഡ് കെട്ടുന്നു

0
182

അബുദാബി (www.mediavisionnews.in) അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക്. വരുന്ന നവംബറിൽ അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ മറാത്ത അറേബ്യൻസിനു വേണ്ടിയാണ് യുവി കളത്തിലിറങ്ങുന്നത്. ഇക്കാര്യം പത്രക്കുറിപ്പിലൂടെ യുവരാജ് അറിയിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം മറാത്ത അറേബ്യൻസിനായി കളിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് യുവി പറഞ്ഞു. ടി-20 ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ ആഗ്രഹമുണ്ട്. ഇത്രയും കാലം കരിയർ നല്ല സമ്മർദ്ദത്തിലായിരുന്നു. വലിയ ടൂർണമെൻ്റുകൾ, ഐപിഎൽ അങ്ങനെ. ഇനി കുറച്ച് ജീവിതം ആസ്വദിക്കണം. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിൽ കളിക്കണമെന്നാണ് ആഗ്രഹം. ബിസിസിഐയുടെ അനുവാദം വാങ്ങി വരും വർഷങ്ങളിൽ കളിക്കാനിറങ്ങണമെന്നാണ് ആഗ്രഹമെന്നും യുവരാജ് പറഞ്ഞു.

ഇക്കൊല്ലം ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ച യുവി പിന്നീട് കാനഡ ഗ്ലോബൽ ടി-20യിൽ കളിച്ചിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 14.71 സ്ട്രൈക്ക് റേറ്റിൽ 153 റൺസാണ് ടൂർണമെൻ്റിൽ യുവി നേടിയത്.

കഴിഞ്ഞ വർഷം നടന്ന ടി10 ലീഗിൻ്റെ സെമിഫൈനലിലെത്തിയ ക്ലബാണ് മറാത്ത അറേബ്യൻസ്. വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ ആണ് ടീമിൻ്റെ ക്യാപ്റ്റൻ. ശ്രീലങ്കയുടെ ടി-2ഒ ക്യാപ്റ്റൻ ലസിത് മലിംഗ, അഫ്ഗാൻ താരങ്ങളായ നജിബുല്ല സദ്രാൻ, ഹസ്രതുല്ല സസായ്, ഓസീസ് ബാറ്റ്സ്മാൻ ക്രിസ് ലിൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ടീമിലുണ്ട്. നവംബർ 15 മുതലാണ് ടൂർണമെൻ്റ് തുടങ്ങുക.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here