മലപ്പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

0
193

മലപ്പുറം: (www.mediavisionnews.in) മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സിപിഎം, ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി നേരത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം ഇവിടെ ഉണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. സംഭവസ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here