മധ്യപ്രദേശില്‍ നാല് ഹോക്കി താരങ്ങള്‍ കാറപകടത്തില്‍ മരിച്ചു

0
208

മധ്യപ്രദേശ് (www.mediavisionnews.in): മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന കളിക്കാരാണ് മരിച്ചത്. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഷാനവാസ് ഖാന്‍, ആദര്‍ശ് ഹര്‍ദുവ, ആശിഷ് ലാല്‍, അനിഖത് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം.പൊലീസ് കേസെടുത്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here