മഞ്ചേശ്വരത്ത് ബി.ജെ.പിയെ ജയിപ്പിക്കാൻ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സി.പി.എം ശ്രമം – വെൽഫെയർ പാർട്ടി

0
199

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്നും സി.പി.എം പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ സൈനുദ്ദീൻ കരിവെള്ളൂർ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ ഹനഫീ വിഭാഗത്തെ കയ്യിലെടുക്കാൻ പ്രത്യേക ലഘുലേഖ വിതരണം ചെയ്യുകയും, ഒരു ഭാഗത്ത് സിറിയയുടെ പേരിൽ തുർക്കിയെ കുറ്റപ്പെടുത്തുകയും ഹനഫി വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ച് തുർക്കിയെ പുകഴ്ത്തി ഉറുദുവിലും മലയാളത്തിലുമുള്ള ലഘുലേഖകൾ പുറത്തിറക്കി ഇരട്ടത്താപ്പ് നയമാണ് സി.പി.എം നടത്തുന്നത്. മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് മുത്തലിബ്, സാഹിദ ഇല്യാസ്, ബി. മൊയ്തീൻ, ഇല്യാസ് ഉപ്പള എന്നിവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here