മഞ്ചേശ്വരത്ത് കള്ളവോട്ട്: യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി , ആൾമാറാട്ട കുറ്റം ചുമത്തി

0
215

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കളളവോട്ടിന് യുവതി ശ്രമിച്ചത്. ബാക്ര ബയൽ സ്കൂളിലായിരുന്നു ബൂത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, വോട്ടിങ് ആറമണിക്കൂര്‍ പിന്നിടുമ്പോൾ നാലിടങ്ങളിലും ഭേദപ്പെട്ട പോളിങ്. എന്നാൽ കനത്ത മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ട എറണാകുളത്ത് പോളിങ് ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ പോളിങ് മറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കുന്നത്.


മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here