മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന കേവലം തമാശ മാത്രം, മറനീക്കി പുറത്തുവന്നത് സിപിഎം-ലീഗ് അവിശുദ്ധ ബന്ധം: പി.കെ.കൃഷ്ണദാസ്

0
217

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഇത്തവണ 2006 ആവര്‍ത്തിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേവലമൊരു തമാശയായിട്ടാണ് കാണുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലീം ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധം മഞ്ചേശ്വരത്ത് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും മുസ്‌ലീം ലീഗിനെ ജയിപ്പിക്കാനാണ് മാര്‍കസിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മതേതരത്വവും വര്‍ഗീയതയും തമ്മിലാണ് മത്സരം നടക്കുന്നത്. മഞ്ചേശ്വരത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലക്കൊള്ളുന്നത് മുസ്‌ലീം ലീഗിന്റെ വിജയം സുനിശ്ചിതമാക്കാനാണ്. ഇതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും തമ്മിലുളള അവിശുദ്ധ ബന്ധമാണ് മറനീക്കി പുറത്ത് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച പാരമ്പര്യമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുംസ്‌ലീം ലീഗും കൈകോര്‍ക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമായിരിക്കും. മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന മുസ്‌ലീം ലീഗ്-മാക്‌സിസ്റ്റ് സഖ്യം 2020ല്‍ നടക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പിലും 2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here