മഞ്ചേശ്വരത്തെ കശ്മീരിനോട് ഉപമിച്ച ബിജെപി കർണാടക അധ്യക്ഷന്റെ പ്രസ്താവന വിവാദമാകുന്നു

0
220

കാസറകോഡ് :(www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ മുസ്ലിം ലീഗോ സിപിഐഎമ്മോ വിജയിച്ചാൽ മഞ്ചേശ്വരം കശ്മീരായി മാറുമെന്നായിരുന്നു ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവന. ബിജെപിയുടെ മണ്ഡലം കൺവൻഷനിൽ വച്ചായിരുന്നു കട്ടീൽ മഞ്ചേശ്വരത്തെ കാശ്മീരിനോട് ഉപമിച്ചത്.

മഞ്ചേശ്വരത്ത് വർഗ്ഗീയതയുടെ പേരിൽ ചേരിതിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിലെ മതേതരത്വം തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രസ്താവന പിൻവലിച്ച് കട്ടീൽ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എന്നാൽ ബിജെപിയുടെ കാലങ്ങളായുള്ള നിലപാടിതെന്നാണ് ബിജെപി കാസർഗോഡ് ജില്ലാ നേതൃത്വത്തിന്റെ വാദം.

അതേസമയം നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവന സ്വാഗതം ചെയ്യുകയാണ് ജില്ലയിലെ ബിജെപി നേതൃത്വം.കെജി മാരാറിന്റെ കാലം മുതലുള്ള ബിജെപിയുടെ നിലപാടാണിതെന്നും തെരഞ്ഞെടുപ്പിൽ ഇത് സജീവ ചർച്ചയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരത്ത് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കശ്മീർ വിഷയം സജീവ ചർച്ചയാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here