മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പുചെലവ് കണക്കുകൾ സമർപ്പിച്ചു

0
184

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ച് സ്ഥാനാർഥികളുടെ പ്രചാരണച്ചെലവ് കണക്കുകൾ സമർപ്പിച്ചു. നാമനിർദേശ തീയതി മുതൽ ഒക്ടോബർ എട്ട് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകണക്കുകളാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ചെലവ് നിരീക്ഷണ സെല്ലിന് കൈമാറിയത്. നിരീക്ഷകൻ കമൽജിത്ത് കെ.കമൽ, ഫിനാൻസ് ഓഫീസർ കെ.സതീശൻ, ടി.ഇ.ജനാർദനൻ എന്നിവരുൾപ്പെട്ട സംഘമാണ് കണക്കുവിവരങ്ങൾ പരിശോധിച്ചത്.

കണക്കുകൾ ഹാജരാക്കാത്ത രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി നോട്ടീസയച്ചു. ചെലവ് കണക്കുകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാനാർഥികൾക്കും വരണാധികാരി നോട്ടീസ് നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികൾ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.

വരണാധികാരി വിതരണം ചെയ്ത ഇലക്ഷൻ എക്സ്‌പെൻഡീച്ചർ രജിസ്റ്ററിൽ സ്ഥാനാർഥികൾ രേഖപ്പെടുത്തിയ വിവരങ്ങളും എക്സ്‌പെൻഡീച്ചർ മോണിറ്ററിങ് സെല്ലിന്റെ നിരീക്ഷണത്തിൽ സൂക്ഷിക്കുന്ന ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്ററുമായി ഒത്തു നോക്കിയാണ് ചെലവ് കണക്കുകളുടെ വിലയിരുത്തൽ നടത്തുന്നത്. പുതിയ കണക്കുകൾ 14-നും 18-നുമായി സമർപ്പിക്കണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here