മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ലീഗ് വിമതൻ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചു

0
280

കാസർകോഡ്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതരെഞ്ഞെടുപ്പില്‍ ലീഗ് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും മലപ്പുറം എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വി ഐ പി ലോഞ്ചില്‍ വെച്ച്‌ കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുമായി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പിന്‍വലിച്ചത്.

കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ലയുടെ ബന്ധുക്കളുമായി അബ്ദുല്ല മാസ്റ്ററുടെ മകന്‍ ഖത്തറില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് 1.18 കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് പ്രവര്‍ത്തകനായ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മഞ്ചേശ്വരത്ത് പത്രിക നല്‍കിയത്. പ്രശ്നം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായി അബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here