ബ്ലാസ്റ്റേഴ്‌സിന്റെ വലകാക്കാന്‍ അടുത്ത മത്സരം മുതല്‍ രെഹ്നേഷ് എത്തും

0
196

കൊച്ചി (www.mediavisionnews.in) :കേരളാ ബ്ലാസറ്റേഴസ് ആരാധകര്‍ക്ക് ഇനി ആശങ്ക വേണ്ട. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒന്നാം ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ് ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണമായിരുന്നു രെഹ്നേഷ് ടീമില്‍ നിന്ന് വിട്ട് നിന്നത്. രെഹ്നേഷ് തിരിച്ച് വരുന്നതോടെ അടുത്ത മത്സരം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പറാകും.

ഐഎസ്എല്ലില്‍ ആദ്യ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഗോള്‍കീപ്പര്‍ ആയിരുന്നത് ബിലാല്‍ ഖാനായിരുന്നു. രെഹ്നേഷ് പരിക്കേറ്റതിനാല്‍ മാത്രമായിരുന്നു ബിലാല്‍ ആദ്യ ഇലവനില്‍ എത്തിയത്.


മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here