ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​: കാ​ണി​ക​ള്‍​ക്കാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സിന്‍റെ പ്ര​ത്യേ​ക ഓ​ഫ​ര്‍

0
205

ദോ​ഹ :(www.mediavisionnews.in)ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി  ആ​ക​ർ​ഷ​ക പാ​ക്കേ​ജു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​​സ്. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ര്‍ലൈ​ന്‍ പ​ങ്കാ​ളി​യാ​ണ്​  ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്. ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കാ​നും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഖ​ത്ത​ര്‍ 2019ന്‍റെ ഭാ​ഗ​മാ​കാ​നും  ആ​സ്വാ​ദ​ക​ര്‍ക്ക് ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അ​ക്ബ​ര്‍ അ​ല്‍ബാ​കി​ര്‍ പ​റ​ഞ്ഞു.

ഒ​രു  എ​യ​ര്‍ലൈ​ന്‍ എ​ന്ന​നി​ല​യി​ല്‍ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ലു​ള്ള കാ​യി​ക​രം​ഗ​ത്തി​​െൻറ ശ​ക്തി​യി​ല്‍ ത​ങ്ങ​ള്‍  ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. ലോ​കോ​ത്ത​ര ഫു​ട്ബാ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​രെ ഖ​ത്ത​റി​ല്‍  ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ന്‍ ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2022 ഫി​ഫ ലോ​ക​ക​പ്പ്​  മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. അ​തി​ന്​ മു​ന്നി​ൽ ന​ട​ക്കു​ന്ന ക്ല​ബ്​ ഫു​ട്​​ബാ​ൾ  വ​ൻ വി​ജ​യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കോ​ണ​മി, ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റു​ക​ളി​ലാ​ണ്​ ഓ​ഫ​റു​ക​ൾ.  ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് ഡി​സം​ബ​ര്‍ 11 മു​ത​ല്‍ 21 വ​രെ ന​ട​ക്കു​ന്ന ക്ല​ബ്  ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​കും. ഇ​തി​ന​കം​ത​ന്നെ യാ​ത്ര ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​രോ​ട്​ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ന​ട​ത്തി മാ​ച്ച് ടി​ക്ക​റ്റു​ക​ള്‍  സ്വീ​ക​രി​ക്കാ​ൻ ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്​ ആ​ഹ്വാ​നം ചെ​യ്തു. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ qatarairways.com/FCWC2019 എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ‘ഖ​ത്ത​റി​നെ നി​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​ക്കു​ക’ എ​ന്ന  പേ​രി​ല്‍ ഈ ​യാ​ത്രാ ഓ​ഫ​റി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്​ ആ​ഗോ​ള ടി.​വി കാ​മ്പ​യി​ന്‍  ആ​രം​ഭി​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള 160 രാ​ജ്യ​ങ്ങ​ളി​ല്‍ ടി.​വി കാ​മ്പ​യി​ന്‍ സം​പ്രേ​ഷ​ണം ചെ​യ്യും. ഈ ​​വ​​ർ​​ഷ​​ത്തെ ക്ല​​ബ് ലോ​​ക​​ക​​പ്പ് ഡി​​സം​​ബ​​ർ 11ന് ​​ആ​​രം​​ഭി​​ച്ച് 21നാ​ണ്​ ​അ​​വ​​സാ​​നി​​ക്കു​​ക​യെ​ന്ന്​ ഫി​​ഫ കൗ​​ൺ​​സി​​ൽ  ബ്യൂ​​റോ അ​​റി​​യി​​ച്ചു. 

നി​​ല​​വി​​ലെ ഫോ​​ർ​​മാ​​റ്റി​​ൽ ത​​ന്നെ  ഏ​​ഴ് ടീ​​മു​​ക​​ളാ​​യി​​രി​​ക്കും മാ​​റ്റു​​ര​​ക്കു​​ക. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള അ​​ൽ സ​​ദ്ദും ഒ.​എ​​ഫ്.​സി ​ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ഹൈ​​ൻ​​ഗെ​​നും ത​​മ്മി​​ലാ​​യി​രി​​ക്കും ഏ​​റ്റു​​മു​​ട്ടു​​ക. ഇ​​തു​​വ​​രെ​​യാ​​യി മൂ​​ന്ന് ടീ​​മു​​ക​​ളാ​​ണ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ൺ​​ക​കാ​​ഫ് ചാ​​മ്പ്യ​​ൻ​​സ്​  ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ മെ​​ക്സി​​ക്കോ ടീം ​​സി.​എ​​ഫ് മോ​​ൺ​​ടി​​റ​​റി, ഒ.​​എ​​ഫ്.​സി ​ചാ​​മ്പ്യ​​ൻ​​മാ​​രാ​​യ ന്യൂ ​​കാ​​ലി​​ഡോ​​ണി​​യ​യി​​ൽ നി​​ന്നു​​ള്ള ഹൈ​​ൻ​​ഗെ​​ൻ സ്​​​പോ​​ർ​​ട്ട്, യു​​വേ​​ഫ ചാ​​മ്പ്യ​​ൻ​​മാ​​രാ​​യ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്.​സി ​എ​​ന്നി​​വ​​രാ​​ണ​​വ​​ർ.

ആ​​ഫ്രി​​ക്ക, ഏ​​ഷ്യ, തെ​​ക്ക​​ന​​മേ​​രി​​ക്ക ടീ​​മു​​ക​​ൾ വ​​രും​മാ​​സ​​ങ്ങ​​ളി​​ൽ വ്യ​​ക്ത​​മാ​​കും. ആ​​തി​​ഥേ​​യ രാ​​ജ്യ​​മാ​​യ ഖ​​ത്ത​​റി​​നെ പ്ര​​തി​​നി​​ധാ​നം ചെ​യ്​​ത്​ നി​​ല​​വി​​ൽ അ​​ൽ സ​​ദ്ദ് ക്ല​​ബി​​നെ​​യാ​​ണ് നി​​ർ​​ണ​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്നാം റൗ​​ണ്ട് ജേ​​താ​​ക്ക​​ൾ, എ.​​എ​​ഫ്.​സി, ​സി.​എ.​​എ​​ഫ്, കോ​​ൺ​​ക​​കാ​​ഫ് പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ​​ര​​സ്​​​പ​​രം ഏ​​റ്റു​​മു​​ട്ടും.

സെ​​മി ഫൈ​​ന​​ലി​​ൽ ര​​ണ്ടാം റൗ​​ണ്ടി​​ലെ ജേ​​താ​​ക്ക​​ൾ യു​​വേ​​ഫ ജേ​​താ​​ക്ക​​ളാ​​യ ലി​​വ​​ർ​​പൂ​​ൾ, തെ​​ക്ക​​ന​​മേ​​രി​​ക്ക​​ൻ ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​കു​​ന്ന ടീം ​​എ​​ന്നി​​വ​​രു​​മാ​​യും ഏ​​റ്റു​​മു​​ട്ടും. ഡി​​സം​​ബ​​ർ 17, 18  ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ. ഡി​​സം​​ബ​​ർ 21നാ​​ണ് ക്ല​ബ് ​ലോ​ക​ക​പ്പി​​െൻറ ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here