നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
229

ഷിറിയ: (www.mediavisionnews.in) ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ലൈബ്രറി ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തകനും കാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ലണ്ടൻ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പരസ്പര സഹകരണത്തോടെയാണ് പുസ്തകത്തിനുള്ള പണം സ്വരൂപിച്ചത്. മനുഷ്യജീവൻ യഥാർത്ഥത്തിൽ പുസ്തകങ്ങളിൽ ആണ് ഉള്ളത് എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ ചെയർമാൻ ഹനീഫ ഹാജി, സ്കൂൾ പ്രിൻസിപ്പൽ മുർഷിദ് എളമരം, സദർ ഉസ്താദ് മുഹമ്മദ് അമാനി, വൈസ് പ്രിൻസിപ്പൽ ഖദീജ ടീച്ചർ മറ്റു അധ്യാപിക അധ്യാപകൻമാർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here